പാലാ രൂപതയുടെ, വാഗമണ്‍ സെന്‍റ് സെബാസ്റ്റ്യന്‍ ഇടവകദൈവാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള മൗണ്ട് നെബോ ധ്യാനകേന്ദ്രത്തില്‍ നിലവിൽ രണ്ടുതരം ശുശ്രൂഷകൾ നടത്തപ്പെടുന്നുണ്ട്.

 

Blessed Sacrement

ദൈവരാജ്യാനുഭവശുശ്രൂഷ (എല്ലാ നാലാം ശനിയാഴ്ചയും)

എല്ലാ നാലാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന ദൈവരാജ്യാനുഭവശുശ്രൂഷയിൽ, രാവിലെ എട്ടര മുതല്‍ പത്തുമണിവരെ കുമ്പസ്സാരിച്ച് ഒരുങ്ങുവാനുള്ള സൗകര്യം ഉണ്ട്. പത്തുമണിമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടരവരെ സമര്‍പ്പണശുശ്രൂഷ, വചനപ്രഘോഷണം, വി.കുര്‍ബ്ബാന, ആരാധന എന്നിവയോടുകൂടിയ വിടുതല്‍ശുശ്രൂഷയിലൂടെയാണ് ദൈവരാജ്യാനുഭവത്തിലേക്ക് കടന്നുവരുവാന്‍ അവസരമൊരുക്കുന്നത്. സമയത്തിന് വന്ന് കുമ്പസ്സാരിച്ചൊരുങ്ങുവാന്‍ പറ്റാത്തവര്‍ നേരത്തെ കുമ്പസ്സാരിച്ചൊരുങ്ങി വരിക. പത്തുമുതല്‍ രണ്ടരവരെ ഇടവേളയില്ലാതെയാണ് ശുശ്രൂഷ നടത്തപ്പെടുന്നത്; അത് ആദ്യവസാനം പങ്കെടുക്കാനും ശ്രദ്ധിക്കേണ്ടതാണ്.

2019 ശുശ്രുഷ ദിവസങ്ങൾ

January         25th

July                 25th

February          29th

August        29th

March           28th

September     26th

April                  25th

October      31st

May             30th

November   28th

June            27th

December 26th

Speech

ദൈവരാജ്യാനുഭവധ്യാനം  (ഞായർ മുതൽ ശനി വരെ, താമസിച്ചുകൊണ്ടുള്ള ധ്യാനം)

ആഴമായ ദൈവരാജ്യാനുഭവത്തിലേക്ക് കടന്നുവരുവാനാഗ്രഹിക്കുന്നവര്‍ക്കായി ദൈവരാജ്യാനുഭവധ്യാനങ്ങള്‍ നടത്തപ്പെടുന്നു. നരകരാജ്യത്തിന്‍റെ കെണികളില്‍ നിന്ന് വിടുതല്‍ പ്രാപിച്ച്, പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ തന്‍റെ അപ്പസ്തോലികപ്രബോധനത്തില്‍ സവിസ്തരം ഊന്നിപ്പറഞ്ഞിരിക്കുന്ന സ്നേഹത്തിന്‍റെ സന്തോഷത്തിലേക്ക്, ഉയര്‍ന്നുവരുവാനായി ഉദ്ദേശിച്ചുള്ള ആഴമാര്‍ന്നൊരു ശുശ്രൂഷയാണത്. നിങ്ങള്‍ ആദ്യമായി ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും (മത്താ.6:33) എന്ന തിരുവചനം സ്വജീവിതത്തില്‍ അന്വര്‍ത്ഥമാകാനാഗ്രഹിക്കുന്നവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുവരുക. ചോദിക്കുന്ന ഏവനും ലഭിക്കുന്നു, അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു, മുട്ടുന്നവന് തുറന്നുകിട്ടുകയും ചെയ്യുന്നു (ലൂക്കാ 11:10) എന്ന തിരുവചനം നിറവേറുവാന്‍ നല്ല ദൈവം ഇടവരുത്തട്ടെ.

Current Capacity – 150 people

  • ദൈവരാജ്യാനുഭവധ്യാനങ്ങളെല്ലാം ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച് പിറ്റെ ശനിയാഴ്ച രാവിലെ ഒന്‍പതുമണിക്ക് ആണ് സമാപിക്കുന്നത്.
  • ധ്യാനത്തിന് ഓരോരുത്തര്‍ക്കും സമ്പൂര്‍ണ്ണബൈബിള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
  • തണുപ്പുള്ളതിനാല്‍ ധ്യാനത്തിന് വരുന്നവര്‍ കിടക്കവിരിക്കും പുതപ്പിനും പുറമേ, ഷാളോ, സ്വെറ്ററോ കരുതുന്നത് ഉപകാരപ്പെടും.
  • ധ്യാനാരംഭത്തില്‍തന്നെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആക്കി കൗണ്ടറില്‍ ഏല്പിക്കേണ്ടതാണ്.
  • ധ്യാനഫീസ് 700 രൂപാ.
  • സീറ്റ് പരിമിതമായതിനാല്‍ ധ്യാനത്തില്‍ സംബന്ധിക്കാന്‍ വരുന്നവര്‍ നേരത്തെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
 

അടുത്ത ധ്യാനവസരങ്ങൾ

2019   December 08 – December 14 – ദൈവാരാജ്യാനുഭവധ്യാനം

2020   January 5 – January 11 – ദൈവാരാജ്യാനുഭവധ്യാനം

2020  February 2 – February 8 – ദൈവാരാജ്യാനുഭവധ്യാനം

2020   March 8 – March 14 – ദൈവാരാജ്യാനുഭവധ്യാനം

2020   April 26 – May 2 – ദൈവാരാജ്യാനുഭവധ്യാനം

2020   May 17 – May 23 – ദൈവാരാജ്യാനുഭവധ്യാനം

2020   June 7 – June 13 – ദൈവാരാജ്യാനുഭവധ്യാനം

2020   July 5 – July 11 – ദൈവാരാജ്യാനുഭവധ്യാനം

2020   August 2 – August 8 – ദൈവാരാജ്യാനുഭവധ്യാനം

2020   September 13 – September 20 – ദൈവാരാജ്യാനുഭവധ്യാനം

2020   October 11 – October 17 – ദൈവാരാജ്യാനുഭവധ്യാനം

2020   November 8 – November 14 – ദൈവാരാജ്യാനുഭവധ്യാനം

2020   December 6 – December 12 – ദൈവാരാജ്യാനുഭവധ്യാനം

ധ്യാനം ബുക്കുചെയ്യാൻവേണ്ടി ബന്ധപ്പെടുക…