ഞാന്‍ ഇതുവരെ ഇരുപതോളം ധ്യാനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എങ്കിലും മൗണ്ട് നെബോയിലെ ദൈവരാജ്യാനുഭവധ്യാനം പോലെ വചനവ്യാഖ്യാനം ഇത്രയധികം ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മറ്റൊരു ധ്യാനവും ഉണ്ടായിട്ടില്ല. നമ്മുടെ അനുദിനജീവിതത്തിന്‍റെ വിവിധ തലങ്ങളിലേക്ക് നാമറിയാതെതന്നെ നുഴഞ്ഞുകയറി നാശം വിതയ്ക്കുന്ന നരകരാജ്യത്തിന്‍റെ ഭയാനകമായ സാന്നിദ്ധ്യത്തെപ്പറ്റി എത്ര സാധാരണക്കാര്‍ക്കും വ്യക്തമാകത്തക്കവിധം നിര്‍ഭയം ആധികാരികമായി പങ്കുവച്ചത് വലിയ അനുഭവമായി. ശക്തമായൊരു പോലീസ് സേനയുടെ സാന്നിദ്ധ്യം വഴി നാട്ടിലെ അരാജകശക്തികളും ഛിദ്രപ്രവണതകളും അപ്രത്യക്ഷമാകുന്നതുപോലെ തിന്മയുടെ ശക്തികളെ നിരായുധമാക്കുവാനുള്ള ആത്മീയരഹസ്യങ്ങള്‍ വളരെ പ്രായോഗികമാംവിധം ഈ ദൈവരാജ്യനുഭവധ്യാനത്തിലൂടെ മനസ്സിലാക്കുവാന്‍ സാധിച്ചു. തിരുസ്സഭാശുശ്രൂഷകരെല്ലാം എത്രയും വേഗം ഈ ധ്യാനം കൂടി ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.
മാത്യു റ്റി. എം. (റിട്ടയേര്‍ഡ് എസ്.ഐ. ഓഫ് പോലീസ്)
തോണിക്കുഴിയില്‍,
മാനത്തൂര്‍. ഫോണ്‍: 8281303105

 

Mathew T M

ഞാന്‍ ഒരു വര്‍ഷത്തോളമായി മൗണ്ട് നെബോയില്‍ രണ്ടാം ശനിയാഴ്ചകളിലെ ഏകദിനശുശ്രൂഷയില്‍ പങ്കെടുക്കുന്നു. എനിക്ക് രണ്ട് നിയോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്: എന്‍റെ ഭര്‍ത്താവ് ഷാജിയുടെ മദ്യപാനത്തില്‍ നിന്നുള്ള വിടുതല്‍, മക്കളുടെ പഠനപുരോഗതി. മദ്യപാനവും സാമ്പത്തികബാദ്ധ്യതയും മൂലം ഭര്‍ത്താവ് രണ്ടാഴ്ചമുമ്പ് നാടുവിട്ടുപോയ അവസ്ഥയില്‍ തകര്‍ന്നാണ് ഞാന്‍ ആദ്യമായി മൗണ്ട് നെബോയിലെത്തിയത്. പ്രാര്‍ത്ഥിച്ചതിന്‍റെ പിറ്റേന്നാള്‍ എന്‍റെ ഭര്‍ത്താവ് തിരിച്ചെത്തി. പടിപടിയായി അദ്ദേഹം പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ടു; ഇപ്പോള്‍ മാസങ്ങളായി അദ്ദേഹം മദ്യപാനം പൂര്‍ണ്ണമായി ഉപേക്ഷിച്ചിരിക്കുന്നു. എന്‍റെ മകള്‍ ജിയ ജോര്‍ജ് ഇക്കഴിഞ്ഞ എന്‍.എം.എം.എസ് പരീക്ഷയില്‍ ഇരുപത്തിനാലായിരം രൂപ സ്കോളര്‍ഷിപ്പോടെ പാസ്സായി. എന്‍റെ മകന്‍ ജീവന്‍ ജോര്‍ജ് എസ്.എസ്.എല്‍.സി ക്ക് ഒന്‍പത് വിഷയങ്ങള്‍ക്കും എ-പ്ലസ് വാങ്ങി പാസ്സായി സെമിനാരിയില്‍ ചേര്‍ന്നിരിക്കുന്നു. ഞങ്ങള്‍ ഇന്നനുഭവിക്കുന്ന സന്തോഷവും സമാധാനവും വഴി ദൈവരാജ്യാനുഭവം എന്താണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു; നല്ല ദൈവത്തിന്‍റെ ശക്തമായ കരങ്ങള്‍ക്ക് കീഴില്‍ കൃതജ്ഞതയോടെ ഞങ്ങളുടെ കുടുംബത്തെ സമര്‍പ്പിക്കുന്നു.
ജെസ്സി ഷാജി, ഇഞ്ചയില്‍, വെള്ളികുളം. ഫോണ്‍: 9605304806

Jessy Shaji